“നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ഇരട്ടക്കൊലപാതകക്കേസിൽ കുറ്റപത്രം തയ്യാറായി. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആലത്തൂർ മജിസ്‌ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം കുറ്റപത്രം നൽകും. പോലീസിന്റെ ഔദ്യോഗിക സൈറ്റിൽ കുറ്റപത്രം അപ്‌ലോഡ് ചെയ്യുന്നത് പൂർത്തിയായി.കുറ്റപത്രം കോടതിയിൽ നൽകിയശേഷം നടപടിക്രമം പൂർത്തിയാക്കും. പോത്തുണ്ടി തിരുത്തമ്പാടം സുധാകരനെയും അമ്മ ലക്ഷ്മിയെയും അയൽവാസി ചെന്താമര കൊലപ്പെടുത്തിയിട്ട് 50 ദിവസമായി. മാർച്ച് 27-ന് രണ്ടുമാസം പൂർത്തിയാകും.2019 ഓഗസ്റ്റ് 31-ന് സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കൊലപ്പെടുത്തിയ കേസിൽ പ്രതിയെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നത് സെഷൻസ് കോടതി മാറ്റിവെച്ചിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്”
നെന്മാറ ഇരട്ടക്കൊലപാതകം: കുറ്റപത്രം തയ്യാറായി

Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.