മംഗലംഡാമിൽ ഒരു ചുവടിൽ വിളഞ്ഞത് 121 കിലോ കപ്പ

മംഗലംഡാം : ചക്കപ്പെരുമകൊണ്ട് പേരുകേട്ട മംഗലംഡാം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയുടെ പറമ്പിൽ ഒരു ചുവട് കപ്പ പറിച്ചപ്പോൾ ലഭിച്ചത് 121 കിലോ കപ്പ.ചുവടോടെ പറിച്ചെടുത്തത് വളരെ സാഹസപെട്ടായിരുന്നെന്ന് ഇടവകാംഗം ഷാജി വർക്കി പറഞ്ഞു. ഇതിന് മുൻപുണ്ടായിരുന്ന ഇടവക വികാരി ചെറിയാൻ ആഞ്ഞിലിമുട്ടിൽ പള്ളിക്ക് ചുറ്റുമുള്ള പറമ്പിൽ പ്ലാവുകൾ നട്ട് ചക്ക വിപ്ലവം നടത്തിയപ്പോൾ നിലവിലെ വികാരിയച്ചൻ സുമേഷ് നാൽപതാംകളം കപ്പ നട്ടും വിസ്മ‌യം സൃഷ്ടിച്ചിരിക്കുകയാണ്.