നെന്മാറ-അയിലൂർ ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മലയോരപാതയായ നെന്മാറ-ഒലിപ്പാറ പാതയുടെ നവീകരണം പൂർത്തിയാവാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. 10.8 കിലോമീറ്ററുള്ള പാതയുടെ നവീകരണം തുടങ്ങിയിട്ട് രണ്ടുവർഷമായി. 2024 ഓഗസ്റ്റിൽ പണി പൂർത്തീകരിക്കേണ്ടതായിരുന്നു.നവീകരണഭാഗമായി മിക്കഭാഗങ്ങളിലും നിലവിലെ ടാറിങ് പൊളിച്ചുമാറ്റുകയും വിവിധ ഭാഗങ്ങളിൽ കലുങ്ക് നിർമിക്കയും ചെയ്യുന്നുണ്ട്. 20-തിലധികം സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന പ്രധാന പാതയാണിത്. നവീകരണത്തിന്റെ പേരിൽ പൂർണമായും പൊളിച്ചതോടെ ഇരുചക്രവാഹനമുൾപ്പെടെയുള്ളവയുടെ യാത്ര ദുരിതത്തിലായി.പോത്തുണ്ടി സമഗ്ര കുടിവെള്ളപദ്ധതിയുടെ ഭാഗമായി ജലവിതരണക്കുഴലുകൾ സ്ഥാപിക്കുന്നത് വൈകിയതിനാൽ 2025 ഫെബ്രുവരിവരെ സമയം നൽകിയെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നു. എന്നാൽ, ഇപ്പോഴും ജല അതോറിറ്റിയുടെ ഭാഗത്തുനിന്നുള്ള കുഴൽസ്ഥാപിക്കൽ പൂർത്തിയായിട്ടില്ല.കലാവധിക്കുള്ളിൽ പണി പൂർത്തിയാക്കാത്തതിനാൽ പിഴയോടുകൂടി മേയ് 15-നകം പൂർത്തിയാക്കാൻ കരാറുകാരന് നിർദേശം നൽകിയിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യുട്ടീവ് എൻജിനീയർ (ദേശീയപാതാ വിഭാഗം) പറഞ്ഞു.
പാതിവഴിയിൽ പാത നവീകരണം

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.