നെന്മാറ: ബസ് സ്‌റ്റാൻഡ് വളപ്പിൽ പ്രധാന കെട്ടിടത്തിന്റെ പിൻവശത്ത് ആരും കാലുകുത്താൻ മടിക്കും. മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുന്ന ഈ പരിസരം പലർക്കും സൗജന്യ മൂത്രപ്പുരയാണ്. പുകവലി, ലഹരി വസ്‌തുക്കളുടെ ഉപയോഗവും, വിൽപന യും, മദ്യപാനം തുടങ്ങിയവ നടക്കുന്ന ഈ സ്‌ഥലത്തു നൂറുകണക്കിനു സിഗരറ്റ് കുറ്റിയും കാണം.
നിർമൽ ഗ്രാമപഞ്ചായത്തായ നെന്മാറ പഞ്ചായത്ത്, പൊലീസ് സ്‌റ്റേഷൻ എന്നിവയുടെ മൂക്കിനു താഴെയുള്ള (ഏകദേശം 50 മീറ്റർ) ഈ സ്‌ഥലം ക്രിസ്തു രാജാ ദേവാലയത്തിന്റെയും, സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ യും തൊട്ടു മുന്നിലാണ്. ബസ് സ്‌റ്റാൻഡിന്റെ മുൻവശം ശുചികരിക്കാറുണ്ടെങ്കിലും പിൻവശത്തെ മാലിന്യം നീക്കാൻ സംവി ധാനമില്ല. ജലസേചന വകുപ്പിൻ്റെ കനാലിനു മുകളിൽ സ്ലാബ് ഇട്ട് മൂടിയ പ്രദേശമാണിത്.
കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി ഇരുചക്ര വാഹന പാർക്കിങ്ങിനു വേണ്ടി ഷീറ്റിട്ട് ഒരുക്കിയ പ്രദേശമാണ് ഇന്ന് ഈ അവസ്‌ഥയിൽ കിടക്കുന്നത്. പലതവണ പരാതിപ്പെട്ടിട്ടും പഞ്ചായത്ത്, ആരോഗ്യവകുപ്പ്, പൊലീസ് അധികൃതർ ആരും ഇടപെടുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി.
മാലിന്യം തള്ളുന്നത് കണ്ടെത്താൻ പല സ്‌ഥലത്തും ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും തൊട്ടടുത്തുള്ള ബസ് സ്റ്റാൻഡ് പരിസരം വൃത്തിയായി സൂക്ഷിക്കാൻ സംവിധാനമില്ലെന്നാണു പരാതി.
വാഹനങ്ങളുടെ പാർക്കിങ് കേന്ദ്രമായി പ്രവർത്തിച്ചു വരികയാണെങ്കിൽ പഞ്ചായത്തിനു വരുമാനം ലഭിക്കുന്നതിനൊപ്പം പ്രദേശം വൃത്തിയായി കിടക്കുകയും ചെയ്യുമായിരുന്നു. ദിവസവും നൂറുക്കണക്കിനു ബസുകൾ വന്നുപോകുന്ന പ്രധാന സ്റ്റാൻഡിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും, സാമൂഹിക വിരുദ്ധർ തമ്പടിക്കുന്നതു തടയാൻ നടപടിവേണമെന്നുമുള്ള ആവശ്യം ശക്‌തമാണ്.
Similar News
മുടപ്പല്ലൂര്‍-ചെല്ലുപടി, കരിപ്പാലി-പാളയം റോഡുകള്‍ മാലിന്യ നിക്ഷേപകേന്ദ്രമാകുന്നു.
പദ്ധതികള്‍ക്ക് വനംവകുപ്പിന്റെ അനുമതിയില്ല, വികസനം വഴിമുട്ടി നെല്ലിയാമ്പതി.
വക്കാവിലെ മാലിന്യനീക്കം പാളി; വാഹനം തടഞ്ഞ് നാട്ടുകാർ.