നെല്ലിയാമ്പതി പാടഗിരിയില്‍ വീടിന മുന്നില്‍ നിർത്തിയിട്ട കാറിന്റെ ചില്ലും പിൻഭാഗവും കാട്ടാന തകർത്തു.ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയാണ് പാടഗിരി പോലീസ് സ്റ്റേഷനടുത്ത് രാമചന്ദ്രന്റെ മകൻ രഞ്ജിതിന്റെ കാർ തകർത്തത്. കാറിന്റെ ചില്ലും ഡിക്കിയും ഉള്‍പ്പെടെ പിൻഭാഗം ഭാഗികമായി കാട്ടാന തകർത്തു. വീട്ടുകാർ ശബ്ദം കേട്ടുവെങ്കിലും കാട്ടാനയുടെ സാമീപ്യം മനസ്സിലാക്കിയതിനാല്‍ ഭയന്നു പുറത്തിറങ്ങിയില്ല. സമീപദിവസങ്ങളില്‍ ചില്ലിക്കൊമ്ബൻ എന്ന കാട്ടാന കുറച്ചുദിവസമായി ജനവാസമേഖലയില്‍ രാപകല്‍ ഭേദമന്യേ ചുറ്റിയടിക്കുന്നുണ്ടായിരുന്നു. നേരംപുലർന്നു നോക്കിയപ്പോഴാണ് കാർ തകർന്നതു കണ്ടത്. വീടിനോടനുബന്ധിച്ച് ഹോട്ടലും മറ്റും നടത്തി വരുന്ന രാമചന്ദ്രന്റെ വീട്ടിനു നേരേ വർഷങ്ങള്‍ക്ക് മുമ്ബും കാട്ടാന അക്രമണം നടന്നിരുന്നു. അന്ന് മതിലായിരുന്നു തകർത്തത്. പാടഗിരി പോലീസ് സ്റ്റേഷനിലും കൈകാട്ടി വനംവകുപ്പ് ഓഫീസിലും രഞ്ജിത് പരാതി നല്‍കിയിട്ടുണ്ട്. രണ്ടുമാസം മുമ്ബ് പാടഗിരിയിലെ റിസോർട്ടിനുമുന്നില്‍ വിനോദസഞ്ചാരികള്‍ നിർത്തിയിട്ടിരുന്ന കാറിന്റെ മുൻഭാഗവും കാട്ടാന തകർത്ത സംഭവമുണ്ടായതായും നാട്ടുകാർ പറഞ്ഞു.
നെല്ലിയാമ്പതി പാടഗിരിയില്‍ കാട്ടാന വീട്ടില്നിര്ത്തിയിട്ട കാര്‍ തകര്‍ത്തു

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.