പണികള്‍ തടഞ്ഞ് ആക്ഷൻ കമ്മിറ്റി

നെന്മാറ- ഒലിപ്പാറ റോഡിന്‍റെ ദുരവസ്ഥ പരിഹരിക്കാത്തതിലും പ്രഹസനമായി തുടരുന്ന പണികളിലും പ്രതിഷേധിച്ച്‌ നിർമാണപ്രവൃത്തികള്‍ തടഞ്ഞ് ആക്്ഷൻ കമ്മിറ്റി.കരാറുകാരുടെ മാനേജർ അബ്ബാസ്, മോണിറ്ററിംഗ് ഉദ്യോഗസ്ഥനായ ഓവർസിയർ ദീപക് എന്നിവരോട് നിശ്ചിത സമയത്തിനുള്ളില്‍ പണി പൂർത്തികരിക്കാൻ കഴിയുമോയെന്ന ചോദ്യത്തിനു കൃത്യമായ മറുപടി ലഭിക്കാത്ത പശ്ചാത്തലത്തിലായിരുന്നു ആക്്ഷൻ കമ്മിറ്റിയുടെ പ്രതിഷേധം. പ്രതിഷേധക്കാർ പണി തടസപ്പെടുത്തിയതോടെ ജില്ലാ പൊതുമാരാമത്ത് ദേശീയപാത വിഭാഗം എൻജിനീയർ ജി.കെ. സുനില്‍കുമാറും സംഘവും സ്ഥലത്തെത്തി. അധികൃതർ കരാറുകാരുമായി സംസാരിച്ച്‌ പ്രവൃത്തികള്‍ ദ്രുതഗതിയിലാക്കാമെന്നും അടിയന്തര അറ്റകുറ്റപ്പണികള്‍ ചെയ്യാമെന്നും ഉറപ്പുനല്‍കിയതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്. ആക്ഷൻ കമ്മിറ്റി ചെയർമാൻ കെ. രഘുകുമാർ, ജനറല്‍ കണ്‍വീനർ എസ്.എം.ഷാജഹാൻ, ട്രഷറർ സി.കെ. രമേഷ്, കെ. ഹുസൈൻകുട്ടി, എസ്. ഉമ്മർ, എൻ. ഗിരീഷ്, കെ.സി. രാഘവൻ, എ. രാജൻ, കെ.എൻ. മോഹനൻ, എ. പ്രഭാകരൻ, വി.പി. രാജു, പി.സി. മണികണ്ഠൻ, വി.എം.സ്കറിയ എന്നിവർ നേതൃത്വം നല്‍കി.