വടക്കഞ്ചേരി : ബൈക്കിന് പിന്നില്‍ കാറിടിച്ച് പരീക്ഷ എഴുതാന്‍ പോയ ബിടെക് വിദ്യാര്‍ഥി മരിച്ചു. വടക്കഞ്ചേരി കമ്മാന്തറ അബ്ദുള്‍ റഹ്മാന്റെ മകൻ മുഹമ്മദ് അൻസില്‍ (21) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയ്ക്ക് പാലക്കാട്-കഞ്ചിക്കോട് ദേശീയ പാതയിലാണ് അപകടം.
അന്‍സില്‍ സഞ്ചരിച്ച അതേ ദിശയില്‍ വന്ന കാര്‍ ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഇയാളുടെ ദേഹത്തുകൂടി കാറിന്റെ ടയര്‍ കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. കോയമ്പത്തൂര്‍ നെഹ്റു കോളജിലെ ബിടെക് വിദ്യാര്‍ഥിയാണ് അന്‍സില്‍.

Similar News
വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്തലാംപാടത്ത് ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക്.
മംഗലംഡാം പന്നികൊളുമ്പിൽ വാഹനാപകടം.
ഇന്നലെ ആറാംകല്ലിൽ ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ കാൽനട യാത്രക്കാരൻ മരിച്ചു.