കിഴക്കഞ്ചേരി പുതുശ്ശേരി വീട്ടിൽ പി.എസ് വർഗീസ് (സണ്ണി) അന്തരിച്ചു

കിഴക്കഞ്ചേരി : പട്ടയംപാടം പുതുശ്ശേരി വീട്ടിൽ പി.എസ് വർഗീസ് (സണ്ണി) (64) അന്തരിച്ചു. മുൻ വോളീബോൾ താരവും, ആലത്തൂർ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം പുതുശ്ശേരി എബ്രഹാം സ്കറിയ (രാജു) യുടെ സഹോദരനുമാണ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2ന് സഹോദരൻ എബ്രഹാം സ്കറിയായുടെ ഭവനത്തിൽ പ്രാർത്ഥന ചടങ്ങുകൾക്ക് ശേഷം വൈകിട്ട് 4ന് എരിക്കും ചിറ സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.