മംഗലംഡാം: വീട്ടുമുറ്റത്തെ കിണറ്റിൽ വീണ പുള്ളിമാനിനെ രക്ഷപ്പെടുത്തി. വീഴ്ലി അമ്പാട്ടു പറമ്പിൽ പ്രഭാകരൻ്റെ വീട്ടുമുറ്റ ത്തുള്ള കിണറ്റിലാണു മാൻ അകപ്പെട്ടത്. ഇന്നലെ രാവിലെ പത്തരയോടെയാണു സംഭവം.
വീട്ടുവളപ്പിലൂടെ ഓടിവന്ന മാൻ വീടിൻ്റെ മുന്നിലുള്ള ആൾമ റയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി കിണറ്റിലിറങ്ങി മാനിനെ രക്ഷപ്പെടുത്തി. 9 കോൽ താഴ്ചയുള്ള കിണറ്റിൽ രണ്ടു കോലോളം വെള്ള മുണ്ടായിരുന്നു.
വേനൽ കനത്തതോടെ വെള്ളം തേടി കാട്ടുമൃഗങ്ങൾ നാട്ടിൻപുറങ്ങളിലേക്ക് ഇറങ്ങുന്നതു വ്യാപകമായിരിക്കുകയാണ്.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.