ചികിത്സാപിഴവ്; ആലത്തൂർ ഡെൻ്റൽ കെയർ സെൻ്ററിനെതിരെ പോലീസ് കേസെടുത്തു.

ആലത്തൂർ: ചികിത്സാപിഴവിനെ തുടർന്ന് യുവതിക്ക് ഗുരുതരമായി പരിക്കേൽക്കാൻ കാരണമായ ആലത്തൂർ ഡെൻ്റൽ കെയർ സെൻ്ററിനെതിരെ പോലീസ് കേസെടുത്തു. പല്ലിൽ ക്ലിപ്പിട്ടിരുന്നതിൻ്റെ ആവശ്യത്തിനായി പല്ലിനിടയിൽ ഘടിപ്പിച്ചിരുന്ന പ്രത്യേക തരം പശ നീക്കം ചെയ്യുന്നതിനായി അശ്രദ്ധമായി ഡ്രില്ലർ ഉപയോഗിച്ചതുകൊണ്ട് നാവിനടിയിൽ ഡ്രില്ലർ തുളച്ചു കയറി പരിക്കുപറ്റിയ കാവശ്ശേരി വിനായകനഗർ ഗായത്രി സൂരജിൻ്റെ പരാതിയിലാണ് നടപടി.
ഗുരുതരമായി പരിക്കുപറ്റിയ ഗായത്രി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകി.