കരിമ്പാറ: നെന്മാറ-കരിമ്പാറ റോഡിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥ മുലം കരിമ്പാറ തളിപ്പാടത്ത് പൈപ്പ് ലീക്കായി കുടിവെള്ളം പാഴായി പോകാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലേറെ. പൈപ്പിന്റെ വാൽവ് ലീക്കായി അതിലൂടെയാണ് വെള്ളം പാഴായി പോകുന്നത്.


കഴിഞ്ഞ വേനലിനു മുന്നേ തുടങ്ങിയതാണ് ഈ പൈപ്പിലെ വാൽവിന്റെ തകരാർ. കരിമ്പാറ തളിപ്പാടം വനമേഖലയോട് ചേർന്നാണ് റോഡിലൂടെ വെള്ളം പാഴായി പോകുന്നത്. കഴിഞ്ഞ വർഷവും ഇതേ വാർത്ത മംഗലംഡാം മീഡിയയിൽ കൊടുത്തിരുന്നു.
കടുത്ത വേനലിൽ കിണറുകളിൽ വെള്ളം വറ്റിയതിനാൽ പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്ന സാഹചര്യത്തിലാണ് കുടിവെള്ളം റോഡിൽ പാഴായി പോവുന്നത്. വാട്ടർ അതോറിറ്റി അധികൃതരെ വിവരം അറിയിച്ചിട്ടും പൈപ്പിന്റെ ലീക്കായ വാൽവ് ശരിയാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. എത്രയും പെട്ടെന്ന് ഇതിനൊരു ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Similar News
ദേശീയ പാതയിലെ വമ്പൻ കുഴിയിൽ വാഴ നട്ട് വാണിയമ്പാറയിൽ ഒറ്റയാൾ പ്രതിഷേധം.
പനംകുറ്റിയില്‍ വിളകളൊന്നും ശേഷിപ്പിക്കാതെ കാട്ടാനകളുടെ വിളയാട്ടം
തൃശൂര്‍ -പാലക്കാട് ദേശീയപാതയില്‍ പതിനഞ്ചിടത്ത് നിര്‍മാണപ്രവൃത്തികള്‍