മംഗലംഡാം: പുളി പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ ഗൃഹനാഥൻ മരിച്ചു. മംഗലംഡാം കരിങ്കയം മുടക്കുഴ വീട്ടില്‍ രവീന്ദ്രൻ (72) ആണ് മരിച്ചത്. പറമ്പിലെ മരത്തില്‍ കയറി പുളി പറിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. ഉടനെ മംഗലംഡാമിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പൊലീസിൻ്റെ നടപടിക്രമങ്ങള്‍ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: രാധിക, രാഗിണി. മരുമകൻ: സനൂപ്.
സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ഐവർമഠത്തിൽ വെച്ച്.

Similar News
മംഗലംഡാം പൂതംകോട് പുത്തൻപുരക്കൽ ജെയിംസ് നിര്യാതനായി
പൈതല കുന്നത്ത് വീട്ടിൽ പരേതനായ മാധവൻ ഭാര്യ തങ്ക അന്തരിച്ചു.
മംഗലംഡാം പറശ്ശേരി ആര്യപ്പിള്ളി റോസമ്മ അന്തരിച്ചു