വടക്കഞ്ചേരി: അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾക്ക് വിനിയോഗ (ഒക്യുപ്പെൻസി) സാക്ഷ്യപത്രം നൽകിയതിന് വടക്കഞ്ചേരി ഗ്രാമപ്പഞ്ചായത്ത് മുൻ സെക്രട്ടറിക്കെതിരേ വിജിലൻസ് കേസെടുത്തു. 2019-2021 കാലയളവിൽ സെക്രട്ടറിയായിരുന്ന ബി. ജയകുമാറിനെതിരെയാണ് കേസ്.
നെൽവയൽ തണ്ണീർത്തട നിയമപ്രകാരം ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലങ്ങളിൽ ചട്ടങ്ങൾ പാലിക്കാതെ നിർമിച്ച 22 കെട്ടിടങ്ങൾക്ക് വിനിയോഗ സാക്ഷ്യപത്രം നൽകിയതായാണ് വിജിലൻസ് കണ്ടെത്തിയത്.
നേരത്തേ വടക്കഞ്ചേരിയിൽനിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് പാലക്കാട് യൂണിറ്റ് പ്രാഥമികാന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർചെയ്‌തത്. കേസിൽ വിജിലൻസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Similar News
ആലത്തൂരില്‍ ഒറ്റയ്ക്ക് ഷെഡില്‍ കഴിയുന്ന വയോധികയെ പീഡിപ്പിക്കാൻ ശ്രമം; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്
കാറിൽ കടത്തിക്കൊണ്ടുവന്ന 22.794 ഗ്രാം മെത്താഫെറ്റമിനുമായി വാണിയമ്പാറ സ്വദേശി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
ഉറങ്ങിക്കിടന്ന സ്തീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്ന സംഭവത്തിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും, 10000 രൂപ പിഴയും.