നെന്മാറ: നെന്മാറ-ഒലിപ്പാറ റോഡില്‍ യാത്രാദുരിതം രൂക്ഷം. കഴിഞ്ഞ ദിവസം ഉണ്ടായ വേനല്‍ മഴയില്‍ റോഡില്‍ മിക്ക സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂക്ഷം.
നിർമാണ പ്രവർത്തനം മന്ദഗതിയില്‍ നടക്കുന്ന റോഡാണിത്.
റോഡിന്‍റെ മിക്കഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ റോഡിലെ കുഴിയും ചെളിക്കെട്ടും വ്യക്തമായി കാണാൻ കഴിയാത്തതിനാല്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു.
പ്രദേശവാസികള്‍ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് നിർമാണ പ്രവർത്തനം ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മഴയ്ക്ക് മുമ്ബ് പൂർത്തീകരിക്കാൻ നടപടി ആയിട്ടില്ല. ആക്ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ പ്രത്യക്ഷ സമരത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് വേനല്‍മഴയില്‍ നിലവിലുള്ള സംവിധാനവും തകർന്നത്. ബസുകളും ചെറുവാഹനങ്ങളും ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ പോകുന്ന പ്രധാന പാതയാണിത്.
കലുങ്കുകള്‍ നിർമാണം നടത്തിയ ഭാഗങ്ങളില്‍ മണ്ണുനിറച്ച സ്ഥലങ്ങളില്‍ താഴ്ന്ന വാഹനങ്ങള്‍ അടിവശം മുട്ടുന്നതും പതിവായി. പൊതുമരാമത്ത് ദേശീയപാത വിഭാഗമാണ് ഈ റോഡിന്‍റെ നിർമാണപ്രവൃത്തി മേല്‍നോട്ടം വഹിക്കുന്നത്.
ആറുമാസത്തിനുള്ളില്‍ പണിപൂർത്തിയാക്കാൻ കരാർ നല്‍കിയ ഈ റോഡില്‍ രണ്ടു വർഷമായിട്ടും പണിപൂർത്തിയായിട്ടില്ലെന്ന് പ്രദേശവാസികള്‍ പരാതി പറഞ്ഞു.
Similar News
ദേശീയ പാതയിലെ വമ്പൻ കുഴിയിൽ വാഴ നട്ട് വാണിയമ്പാറയിൽ ഒറ്റയാൾ പ്രതിഷേധം.
പനംകുറ്റിയില്‍ വിളകളൊന്നും ശേഷിപ്പിക്കാതെ കാട്ടാനകളുടെ വിളയാട്ടം
തൃശൂര്‍ -പാലക്കാട് ദേശീയപാതയില്‍ പതിനഞ്ചിടത്ത് നിര്‍മാണപ്രവൃത്തികള്‍