വടക്കഞ്ചേരി: ആയക്കാട് പുതുക്കുളങ്ങരമന്ദം പള്ളിയറ ഭഗവതിസഹായം വേല ഞായറാഴ്ച ആഘോഷിക്കും. പുലർച്ചെ മന്ദുമുഴക്കത്തിന് ശേഷം തിടമ്പ് പൂജയും സോപാനസംഗീതവും ഉണ്ടാകും. 10.30-ന് ഗണപതിക്ഷേത്രത്തിൽനിന്ന് ഭഗവതിയെ എഴുന്നള്ളിച്ച് മന്ദിലെത്തുന്നതോടെ കൂറയിടും.
ഈടുവെടി, കേളികൊട്ട് എന്നിവയ്ക്കുശേഷം പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ എഴുന്നള്ളത്ത് തുടങ്ങും. എഴുന്നള്ളത്ത് പന്തലിലെത്തുന്നതോടെ മേളം ആരംഭിക്കും. തുടർന്ന് വെടിക്കെട്ട്, കുമ്മാട്ടി, ഇരട്ടത്തായമ്പക തുടങ്ങിയവയുണ്ടാകും. തിങ്കളാഴ്ച പുലർച്ചെ രണ്ടിന് കേളികൊട്ട്, എഴുന്നള്ളത്ത്, വെടിക്കെട്ട് എന്നിവയുമുണ്ടാകും. ചടങ്ങുകൾക്ക് തന്ത്രി കൃഷ്ണൻ എമ്പ്രാന്തിരി കാർമികനാകും.
Similar News
കമ്മാന്തറ വേല ആഘോഷിച്ചു.
ഭക്തിയുടെയും, വാദ്യമേളത്തിന്റെയും നിറവിൽ അയിലൂർ വേല ആഘോഷിച്ചു.
കണ്ണമ്പ്ര വേലക്ക് കൂറയിട്ടു.