ആലത്തൂർ: പന്ത്രണ്ടുവയസ്സുകാരിയോട് ലൈംഗികാതിക്രമം കാണിച്ചെന്ന കേസിലെ പ്രതിക്ക് 15 വർഷം തടവും 1,50,000 രൂപ പിഴയും ശിക്ഷ. ആലത്തൂർ വാനൂർ രക്കൻകുളം രാമനാരായണനെയാണ് (59) ആലത്തൂർ ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് സന്തോഷ് കെ. വേണു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 15 മാസം അധികതടവ് അനുഭവിക്കണം.
പിഴത്തുകയുടെ 50 ശതമാനം അതിജീവിതയ്ക്ക് നൽകാനും ഉത്തരവായി. 2023 ഏപ്രിൽ 21-നായിരുന്നു കേസിനാസ്പദമായ സംഭവം. ആലത്തൂർ എസ്ഐയായിരുന്ന എം.ആർ. അരുൺകുമാറാണ് കേസെടുത്തത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.എസ്. ബിന്ദുനായർ ഹാജരായി. 23 സാക്ഷികളെ വിസ്തരിച്ചു. 23 രേഖകൾ പരിഗണിച്ചു.
Similar News
ഉറങ്ങിക്കിടന്ന സ്തീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്ന സംഭവത്തിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും, 10000 രൂപ പിഴയും.
24ാം വയസ്സില്‍ വീടിന് പുറത്ത് സ്വന്തം ഫ്ളാറ്റ് വാങ്ങി കഞ്ചാവ് വില്‍പ്പന; ഒടുവില്‍ കുടുക്കി ആലത്തൂര്‍ പൊലീസ്.
പാലക്കാട് നഗരത്തിൽ ഇന്ന് രാവിലെ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ആളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.