വാണിയമ്പാറ: വാണിയമ്പാറയിൽ ദേശീയപാതയുടെ അരികിലൂടെ നടന്ന് വന്നിരുന്ന വാണിയംപാറ സ്വദേശികളായ ജോണി (ഇലക്ട്രീഷ്യൻ), രാജു (മണിയൻ കിണർ) എന്നിവരെയാണ് വാഹനം ഇടിച്ചത്. പാലക്കാട് ദിശയിൽ നിന്നും വന്ന കള്ള് വണ്ടി കാൽ നടയാത്രക്കാരെ പുറകിൽ വന്നിടിക്കുകയായിരുന്നു. ഇന്ന് കാലത്ത് 8.30 യോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ 108 ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ട് പോയി.
കുളത്തിൻ്റെ ഭാഗത്ത് സർവീസ് റോഡ് പണി നടക്കുന്നതിനാൽ മണ്ണ് കൂട്ടിയിട്ട് കിടക്കുന്നതു കൊണ്ട് അതിലൂടെ നടക്കാൻ സാധിക്കാതെ ദേശീയപാതയുടെ അരികത്തൂടെ മാത്രമേ നടക്കാൻ സാധിക്കുകയുള്ളൂ. കാൽനട യാത്രക്കാർക്ക് സഞ്ചരിക്കുവാൻ മറ്റു മാർഗ്ഗങ്ങൾ ഇല്ല.
Similar News
വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്തലാംപാടത്ത് ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക്.
മംഗലംഡാം പന്നികൊളുമ്പിൽ വാഹനാപകടം.
ഇന്നലെ ആറാംകല്ലിൽ ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ കാൽനട യാത്രക്കാരൻ മരിച്ചു.