കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.

വടക്കഞ്ചേരി: കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം. തൂക്കുവിളക്കുകളും, ഓട്ടുരുളികളും, ഭണ്ഡാരവും ഉൾപ്പെടെ നിരവധി സാധനങ്ങൾ മോഷ്ടാക്കൾ കൊണ്ട് പോയി. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.