ചിറ്റിലഞ്ചേരി: രണ്ടു വയസ്സുള്ള കുഞ്ഞ് ചൈൽഡ് ലോക്ക് വീണു മുറിക്കുള്ളിൽ കുടുങ്ങി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയ്ക്കാണു സംഭവം. മേലാർകോട് ഓഫിസ് സ്ട്രീറ്റ് പതിയൻ ഹൗസിലെ ലാരിസ് ആന്റണിയുടെ വീട്ടിലെ മുറിയിലാണു കുഞ്ഞു കുടുങ്ങിയത്.
വാതിൽ പുറത്തു നിന്നു തുറക്കാൻ പറ്റാതായതോടെ വീട്ടുകാർ പരി ഭ്രമത്തിലായി. ഇതോടെ ആലത്തൂർ അഗ്നിര ക്ഷാസേനയെ വിവരമറിയിച്ചു.
അവരെത്തി മുറിയുടെ ജനാലയുടെ ഹുക്ക് കമ്പി കൊണ്ട് അകറ്റി ജനൽപാളി തുറന്ന് മുള മുറിക്കകത്തേക്കു കയറ്റി വാതിലിന്റെ ലോക്ക് നീക്കി കുട്ടിയെ പുറത്തെത്തിച്ചു. സിവിൽ പൊലീസ് ഓഫിസറാണു ലാരിസ് ആന്റണി.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.