വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.

വടക്കഞ്ചേരി: സുരക്ഷാ സംവിധാനത്തിൽ പോലും അശ്രദ്ധ. പണി പൂർത്തിയാവാതെ പാതിവഴിയിൽ സർവീസ് റോഡുകൾ, കുത്തിപ്പൊളിച്ചുകൊണ്ടിരിക്കുന്ന മേൽപ്പാലങ്ങൾ. മൂന്നു വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ കവർന്ന വടക്കഞ്ചേരി മണ്ണുത്തി ദേശീയ പാതയുടെ ഇന്നത്തെ അവസ്ഥ ഇതാണ്.

നിർമ്മാണ പ്രവർത്തികളിൽ
നിർദേശങ്ങൾ ഒന്നുപോലും നടപ്പിലാക്കാതെ ദേശീയപാത അതോറിറ്റി ടോൾ പിരിക്കാൻ മാത്രം ആവേശം കാണിക്കുന്നു. 2009 ൽ ദേശീയപാത നിർമാണം ആരംഭിച്ചത് മുതൽ 15 വർഷ ത്തിനുള്ളിൽ ഈ പാതയിൽ 316 പേർ അപകടങ്ങളിൽ മരിച്ചതാ യി വിവരാവകാശ രേഖകൾ പറയുന്നു.

വടക്കഞ്ചേരിക്കും, വാണിയമ്പാറക്കും ഇടയിൽ പ്രദേശവാസികൾ യാത്രചെയ്യുന്നത് ജീവൻ കയ്യിൽ പിടിച്ചാണ്. സർവീസ് റോഡ് നിർമാണം പൂർത്തിയാക്കാത്തത് അപകടങ്ങൾ ക്ഷണിച്ചു വരുത്തുമ്പോൾ ദേശീ യപാത അതോറിറ്റിയോ നിർമാണ കമ്പനിയോ ജനപ്രതിനിധികളോ ഇതു ശ്രദ്ധിക്കുന്നില്ല. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ വില പ്പെട്ട 20 പേരുടെ ജീവനാണ് റോഡിൽ പൊലിഞ്ഞത്.

വടക്കഞ്ചേരി മുതൽ വാണിയമ്പാറ വരെ 21 റോഡുകൾ ദേശി പാതയിലേക്ക് പ്രവേശിക്കുന്നു. ഇതാണ് അപകടം ക്ഷണിച്ചു വരുത്തുന്നത്. ചെറു റോഡുകളിൽ നിന്നും ദേശീയപാതയിലേക്ക് കയറുന്ന വഴിയിൽ കാഴ്ച്ച മറയ്ക്കുന്നതെല്ലാം മാറ്റുമെന്നും ദേശീയപാതയിൽ വാഹനങ്ങൾ നിർത്തിയിടുന്നതും ഒഴിവാക്കുമെന്നും അധികൃതർ പറഞ്ഞു.

എന്നാൽ നടപടി എടുത്തില്ല, നാട്ടുകാർ നിരന്തരം സമരം ചെയ്തിട്ടുo സർവീസ് റോഡ് പൂർത്തികരിക്കാൻ ഒരു നടപടിയും സ്വീകരി ക്കുന്നില്ല. വടക്കഞ്ചേരി മുതൽ മണ്ണുത്തി വരെ 28 കിലോമീറ്റർ റാഡിൽ പലയിടത്തും തടസ്സങ്ങ ളാണ്. ആറുവരിപ്പാതയ്ക്ക് തുടക്കം കുറിക്കുന്ന വടക്കഞ്ചേരി മേൽപാലം കുത്തിപ്പൊളിച്ചത് 81 തവണയാണ്. ഇപ്പോഴും പാലം ബലക്ഷയത്തിലാണ്,

വാണിയമ്പാറ, കല്ലിടുക്ക്, മുടിക്കോട് എന്നിവിടങ്ങളിൽ അടിപ്പാത നിർമ്മാണം പൂർത്തിയായിട്ടില്ല ഇത് ഗതാഗത തടസ്സമുണ്ടാക്കുന്നു.