വടക്കഞ്ചേരി : പന്നിയങ്കര ടോൾകേന്ദ്രത്തിൽ നാലുചക്ര ഓട്ടോറിക്ഷകൾക്ക് അനുവദിച്ച സൗജന്യം പിൻവലിച്ച് കരാർകമ്പനി. നടപടിക്കെതിരേ നാലുചക്ര ഓട്ടോറിക്ഷാ ഡ്രൈവർമാർ വീണ്ടും സമരംതുടങ്ങി.13-ന്, ടോൾ കേന്ദ്രത്തിനുമുൻപിൽ ഓട്ടോറിക്ഷകൾ നിർത്തിയിട്ട് നടത്തിയ സമരത്തെത്തുടർന്നാണ് കരാർകമ്പനി സൗജന്യം അനുവദിച്ചത്. വീണ്ടും ടോൾ ഈടാക്കിയതോടെ ശനിയാഴ്ച നാലുചക്ര ഓട്ടോറിക്ഷാ ഡ്രൈവർമാരും വടക്കഞ്ചേരി ജനകീയവേദി പ്രവർത്തകരും പന്നിയങ്കര ടോൾകേന്ദ്രത്തിലെത്തി. തുടർന്ന് ഓട്ടോറിക്ഷകളുമായി വടക്കഞ്ചേരി ബസ്സ്റ്റാൻഡിലെത്തി വാഹനങ്ങൾ നിർത്തിയശേഷം പ്രതിഷേധപ്രകടനവുമായി എംഎൽഎയുടെ ഓഫീസിലെത്തി.ജനകീയവേദി ചെയർമാൻ ബോബൻജോർജ് പ്രതിഷേധയോഗം ഉദ്ഘാടനംചെയ്തു. ജീജോ അറയ്ക്കൽ അധ്യക്ഷനായി. താജുദ്ദീൻ ഇബ്രാഹിം, സുരേഷ് വേലായുധൻ, മോഹനൻ പള്ളിക്കാട്, ഷിബു ജോൺ, സുലൈമാൻ കാസിം എന്നിവർ സംസാരിച്ചു.സൗജന്യം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പി.പി. സുമോദ് എംഎൽഎയ്ക്ക് കത്തുനൽകി. വിഷയത്തിൽ പരിഹാരം കാണുന്നതിനായി 27-ന് കെ. രാധാകൃഷ്ണൻ എംപിയുടെ സാന്നിധ്യത്തിൽ കരാർകമ്പനി അധികൃതരുമായും നാലുചക്ര ഓട്ടോറിക്ഷാ ഡ്രൈവർമാരുമായും ചർച്ചനടത്തുമെന്ന് പി.പി. സുമോദ് എംഎൽഎ പറഞ്ഞു. ഏപ്രിൽ ഏഴിന് കെ. രാധാകൃഷ്ണൻ എംപിയുടെ നേതൃത്വത്തിൽ നടന്ന സർവകക്ഷിയോഗത്തിൽ നാലുചക്ര ഓട്ടോറിക്ഷകൾക്ക് സൗജന്യം അനുവദിക്കാൻ തീരുമാനിച്ചിരുന്നു. ഇത് പാലിക്കാത്തതിനെത്തുടർന്നാണ് മുൻപ് ഓട്ടോറിക്ഷകൾ പന്നിയങ്കര ടോൾകേന്ദ്രത്തിന് മുൻപിൽ നിർത്തിയിട്ട് സമരം നടത്തിയത്.അതേസമയം, സമരങ്ങൾ തുടരുമ്പോഴും നാലുചക്ര ഓട്ടോറിക്ഷകൾക്ക് സൗജന്യം അനുവദിക്കില്ലെന്നാണ് കരാർകമ്പനി അധികൃതർ പറയുന്നത്.
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു

Similar News
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.