കാവശ്ശേരി ഓട്ടുപുര ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രിയുണ്ടായ തീപ്പിടിത്തത്തിൽ രണ്ടു വീടുകൾ കത്തിനശിച്ചു.

“കാവശ്ശേരി ഓട്ടുപുര ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രിയുണ്ടായ തീപ്പിടിത്തത്തിൽ രണ്ടു വീടുകൾ കത്തിനശിച്ചു. റിട്ട. പോലീസ്‌ ഉദ്യോഗസ്ഥൻ പരേതനായ രാമൻ, റിട്ട. അധ്യാപകനും എഴുത്തുകാരനുമായ എൻ.എം. നൂലേലി എന്നിവരുടെ വീടുകൾക്കാണ് തീ പിടിച്ചത്. രാത്രി പതിനൊന്നോടെ രാമന്റെ വീട്ടിലാണ് ആദ്യം തീ പടർന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ വിജയലക്ഷ്മി മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഇവർ പുറത്തേയ്ക്ക് ഓടിരക്ഷപ്പെട്ടു. നൂലേലിയും കുടുംബവും ഈ സമയം മകന്റെ വീട്ടിലായിരുന്നു.ആലത്തൂരിൽനിന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചു. നൂറു വർഷത്തോളം പഴക്കമുള്ള തടിയും ഓടും കൊണ്ട് നിർമിച്ച വീടുകളായതിനാൽ തീ പെട്ടെന്ന് പടർന്നതായി ഗ്രാമവാസികളായ കെ.എസ്.പി. ശാസ്ത്രികൾ, എൻ. രാധാകൃഷ്ണൻ എന്നിവർ പറഞ്ഞു. സമീപത്തെ വീടുകളിലേക്ക് തീ പടരുന്നത് അഗ്നിരക്ഷാസേന തടഞ്ഞു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.