ശക്തമായ മഴയിൽ വീട്ടിൽ വെച്ച ബൈക്ക് തിരിച്ചെടുക്കാൻ ആളു വരാത്തതിൽ വീട്ടമ്മ ഭീതിയിൽ.

കിഴക്കഞ്ചേരി: ശക്തമായ മഴയിൽ വീട്ടിൽ വെച്ച ബൈക്ക് തിരിച്ചെടുക്കാൻ ആളു വരാത്തതിൽ വീട്ടമ്മ ഭീതിയിൽ. വാൽകുളമ്പ്, ഉറവത്തൂർ പാലക്കാപ്പിള്ളി മേരിയുടെ വീട്ടിലാണ് രണ്ടാഴ്ചയായി ഉടമസ്ഥൻ ഇല്ലാത്ത അവസ്ഥയിൽ KL49G5354 എന്ന നമ്പർ ഉള്ള ബൈക്ക് ഇരിക്കുന്നത്.

കഴിഞ്ഞ ആഴ്ച്ച ശക്തമായ മഴ പെയ്ത സന്ധ്യാസമയത്ത്  ചെറുപ്പക്കാരായ രണ്ടുപേർ  മേരിയുടെ വീട്ടുമുറ്റത്ത്   നാളെ എടുത്തുകൊള്ളാം എന്നു പറഞ്ഞ് ബൈക്ക് നിർത്തുകയായിരുന്നു. എന്നാൽ ഒരാഴ്ച്ച കഴിഞ്ഞിട്ടും ബൈക്കിന്റെ ഉടമസ്ഥർ എത്താത്തതിനാൽ മേരിയും, കുടുംബവും അങ്കലാപ്പിലായി.

ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടും ചെറുപ്പക്കാർ വരാത്തതിൽ പന്തികേട് തോന്നിയ മേരി വടക്കഞ്ചേരി പോലീസിൽ വിവരം ധരിപ്പിച്ചിട്ടുണ്ട്. ബൈക്ക് നിർത്താൻ അനുവാദം ചോദിച്ച സമയത്ത് കണ്ടുള്ള മുഖ പരിചയം മാത്രമ മേരിക്കുള്ളൂ. ഏത് വിധേനയും ബൈക്ക് വീട്ടിൽ നിന്ന് മാറ്റി കിട്ടണമെന്നാണ് മേരിയുടെ ഇപ്പോഴത്തെ ആവശ്യം.