January 16, 2026

വടക്കഞ്ചേരിയിലെ വിവിധ സ്ഥലങ്ങളിൽ താമസിച്ചിരുന്ന കുപ്രസിദ്ധ അന്തർ ജില്ലാ മോഷ്ടാവ് അമൽജിത്ത് പോലീസ് പിടിയിൽ.

കൊല്ലങ്കോട് : സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ കവർച്ച, രാത്രികാലങ്ങളിൽ ഭവനഭേദനം, കടകൾ തുറന്ന് മോഷണം, വാഹന മോഷണം, അടിപിടി, പോക്സോ കേസ്, ലഹരി കടത്ത്, ടെയിനിൽ നിന്നും ബാഗ് മോഷണം, പിടിച്ചു പറി എന്നീ കേസിലെ പ്രതിയായ കണ്ണൂർ അണ്ടലൂർ പേലയാട് സ്വദേശിയും പാലക്കാട് വടക്കഞ്ചേരിയിലെ വിവിധ സ്ഥലങ്ങളിൽ താമസിച്ചിരുന്ന അമൽജിത്ത് എന്ന അമലിനെ കൊല്ലങ്കോട് പോലീസും, ഡാൻ സാഫ് സ്ക്വാഡും ചേർന്ന് പിടികൂടി.

പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലെ പല സ്റ്റേഷനുകളിലും പ്രതിക്ക് കേസുണ്ട്. ഒരു സ്ഥലത്തും ഒന്നിലധികം ദിവസം പ്രതി ചിലവഴിക്കാറില്ല ഇത് പോലീസിനെ വളരെ ബുദ്ധിമുട്ടിച്ചിരുന്നു. മാഹിയിൽ നിന്നും മോഷ്ടിച്ച ബൈക്കുമായാണ് ഇയാളെ പിടികൂടിയത്. ഷൊർണൂർ റയിൽവേ പോലീസ് അന്വേഷിക്കുന്ന കേസിലും ഇയാൾ പ്രതിയാണ്. വടക്കഞ്ചേരി, ആലത്തൂർ, ചിറ്റൂർ, ഭാഗങ്ങളിലും പ്രതി കളവ് ചെയ്തിട്ടുണ്ട്. പല ജില്ലകളിലായി 50 ഓളം കേസിലെ പ്രതിയാണ് അമൽജിത്ത്.

2 വർഷമായി പോലീസിന് പിടി കൊടുക്കാതെ കളവ് നടത്തിവരുകയാണ്. പ്രതി മോഷ്ടിച്ച് ലഭിക്കുന്ന പണം ധൂർത്തടിക്കുന്നതിനും ലഹരി ഉപയോഗിക്കുന്നതിനും ആണ് ഉപയോഗിക്കുന്നത്. വിയ്യൂർ, കണ്ണൂർ തുടങ്ങിയ ജയിലുകളിൽ ശിക്ഷ അനുഭവിച്ച് കിടന്നിട്ടുണ്ട്.

ജില്ലാ പോലീസ് മേധാവി R വിശ്വനാഥിന്റെ നിർദ്ധേശാനുസരണം കൊല്ലങ്കോട് ഇൻസ്പെക്ടർ എ വിപിൻദാസ്, എസ് ഐ . ഷാഹുൽ കെ, എസ് ഐ ഉണ്ണി, Sc Po ഉവൈസ്, സാജിദ്, ബൈജു, ഷാജു, നിരോഷ, ഡാൻ സാഫ് സ്ക്വാഡ് അംഗങ്ങളായ ജലീൽ, കൃഷ്ണദാസ്, കബീർ. K, രാജീദ്. R, സമീർ, സൂരജ്, ദിലീപ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.