നെല്ലിയാമ്പതി : പോബ്സ് സീതാർകുണ്ട് എസ്റ്റേറ്റിലെ ഡയറി പാഡിയിലെ ആൾത്താമസം ഇല്ലാത്ത വീട് കാട്ടാന തകർത്തു. വീട്ടിലെ ജനലുകളും വാതിലുകളും തകർത്ത് താഴെയിട്ടു. ഏതാനും മാസങ്ങള്‍ മുൻപുവരെ ഈ പാഡിയില്‍ ആള്‍ത്താമസം ഉണ്ടായിരുന്നു.സമീപത്തെ പ്ലാവിലെ ചക്ക തേടിയെത്തിയ കാട്ടാനയാണ് പാഡിയും തകർത്തതെന്ന് ഇവിടെ താമസിക്കുന്ന തൊഴിലാളികള്‍ പറഞ്ഞു. വർഷക്കാലത്തും ചക്ക സീസണിലും കാട്ടാനകള്‍ പ്രദേശത്തു വരാറുണ്ടെങ്കിലും ചക്കയോ ഫലവൃക്ഷങ്ങളിലെ കായകളോ ഭക്ഷിച്ച് വീടുകളെ ആക്രമിക്കാതെ പോവുകയാണ് പതിവ്. പാഡികളുടെ ജനലും വാതിലും തകർക്കുന്നത് ആദ്യമായാണ്. വീടുകളിലെ ജനലും വാതിലും തകർത്തത് ചെറിയ കുട്ടികളുമായി പ്രദേശത്ത് താമസിക്കുന്നവരെ ഭീതിയിലാക്കി.

Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.