January 15, 2026

ആലത്തൂരിൽ ദേശീയപാതയിൽ വീണ്ടും ഇടിച്ചിൽ

ആലത്തൂർ : ദേശീയപാതയിൽ സ്വാതി ജങ്ഷനുസമീപം വീണ്ടും മണ്ണിടിച്ചിൽ. ശനിയാഴ്ച പാത താഴ്ന്നുപോയ ഭാഗത്തുവെച്ച മണൽച്ചാക്ക് തിങ്കളാഴ്ച രാവിലെ ഇടിഞ്ഞു. കരാർകമ്പനിയുടെ നിർദേശപ്രകാരം ജീവനക്കാർ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇതുനീക്കി. അപകടാവസ്ഥയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പാതയുടെ കുറുകേ അഴുക്കുചാൽ വാർത്തതിനു സമീപത്തെ കുഴിയിലേക്കാണ് കഴിഞ്ഞദിവസം പാത വിണ്ട് താഴ്ന്നുപോയത്. ഈ ഭാഗം പിന്നീട് പൊളിച്ചുമാറ്റി. നേരത്തേ, അഴുക്കുചാലിന്റെ പണി നടത്തിയ ഭാഗത്ത് സുരക്ഷയ്ക്കായി മണൽച്ചാക്കുകളും അടുക്കി. ഇതാണ് ഇടിഞ്ഞത്. വാനൂരിൽ ആയാർകുളം തോട് ദേശീയപാതയുടെ അടിയിലെ പാലത്തിൽ ചേരുന്ന ഭാഗത്ത മണ്ണിടിച്ചിൽ ആശങ്കാജനകമായി തുടരുകയാണ്.