മുടപ്പല്ലൂർ : മാത്തൂർ തണ്ടലോട് റോഡിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു നിന്നു മണ്ണൊലിച്ചു റോഡിലെത്തുന്നതു കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനക്കാർക്കും ദുരിതമാകുന്നു. അപകടങ്ങൾ പതിവാകുന്നതോടൊപ്പം റോഡരികിലെ വീടുകളിലേക്കു ചെളി അടിച്ചു കയറുകയും ചെയ്യുന്നു. വിൽക്കാനായി മണ്ണ് ഇളക്കി കുട്ടിയിട്ടിരിക്കുകയാണെന്നും മഴ പെയ്യുമ്പോൾ ഈ മണ്ണ് റോഡിലേക്ക് ഒലിച്ചിറങ്ങുകയാണെന്നും പല പ്രാവശ്യം പരാതിപ്പെട്ടിട്ടും സ്ഥലമുടമ പരിഹാരം കാണുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി. പൊതുപ്രവർത്തകനായ പ്രമോദ് തണ്ടലോടിന്റെ പരാതിയിൽ മംഗലംഡാം പൊലീസ് സ്ഥലത്തെത്തി പ്രശ്ന പരിഹാരത്തിനു നിർദേശം കൊടുത്തെങ്കിലും സ്ഥലമുടമ ഇതുവരെയും പരിഹാരമൊന്നും ചെയ്തിട്ടില്ല. ജനങ്ങളെ ദുരിതത്തിലാക്കുന്ന മണ്ണൊലിപ്പ് നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.