വടക്കഞ്ചേരി : ടൗണില്‍ കിഴക്കഞ്ചേരി റോഡിലുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിനുമുന്നില്‍ പുഴുനിറഞ്ഞ മാലിന്യകൂമ്പാരം. മഴപെയ്യുമ്പോള്‍ വെള്ളത്തിലൂടെ ഈ മാലിന്യകൂമ്പാരത്തില്‍ നിന്നുള്ള അഴുക്കുവെള്ളം ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുന്നിലൂടെ ഒഴുകും. ദുർഗന്ധവും പുഴുക്കളും ഈച്ചയുമായുള്ള ഈ മലിനജലത്തില്‍ ചവിട്ടികടന്നുവേണം യാത്രക്കാർക്കു ബസില്‍ കയറിപ്പറ്റാൻ. തിരക്കുപിടിച്ച് ബസില്‍ കയറുന്നതിനിടെ കൈയിലുള്ള സാധനങ്ങള്‍ അഴുക്കുവെള്ളത്തില്‍ വീണാല്‍ അത് ഉപേഷിക്കുകയല്ലാതെ വേറെ വഴിയില്ലെന്നു സ്ത്രീയാത്രക്കാർ പറയുന്നു. അഴുക്കുചാലുകള്‍ യഥാസമയം വൃത്തിയാക്കാത്തതിനാല്‍ മലിനജലം മുഴുവൻ റോഡില്‍ പരന്നൊഴുകാൻ കാരണമാവുകയാണ്.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.