ആലത്തൂർ : തരൂർ പഞ്ചായത്ത് അതിർത്തിയിലെ മൂന്ന് പാലങ്ങളും പകരം യാത്രാസൗകര്യമൊരുക്കാതെ പൊളിച്ചതിനാല്‍ യാത്രാസൗകര്യമില്ലാതെ ജനങ്ങള്‍ ദുരിതത്തില്‍. പാലക്കാട്-തൃശൂർ അതിർത്തി പങ്കിടുന്ന പഴമ്പാലക്കോട് തോട്ടുംപള്ളയിലെ നിലവിലെ പാലം പൊളിച്ചത് പകരം യാത്രാസൗകര്യമൊരുക്കാതെയാണ്. പുതിയപാലം നിർമിക്കുന്നതിനാല്‍ വലിയ വാഹനങ്ങള്‍ക്ക് യാത്രാനിരോധനമുള്ളതിനാല്‍ ബസ് യാത്രക്കാരും വിദ്യാർഥികളും പൊതുജനങ്ങളും ദുരിതമനുഭവിക്കുകയാണ്. ഇപ്പോള്‍ വലിയ വാഹനങ്ങള്‍ തരൂർ പള്ളിവഴി പട്ടിപറമ്പിലാണ് എത്തുന്നത്. കുരുത്തിക്കോട് പാലത്തിന്‍റെ പണി നടക്കുന്നതിനാല്‍ പൂർണഗതാഗത നിരോധനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. വിദ്യാർഥികള്‍ക്കും തൃശൂർ മെഡിക്കല്‍ കോളജിലേക്കുള്ള രോഗികള്‍ക്കുമുള്ള എളുപ്പയാത്രാമാർഗം അടഞ്ഞിരിക്കുകയാണ്. യാത്രാസൗകര്യമൊരുക്കാതെ പത്തനാപുരം പാലംപൊളിച്ചതിനാല്‍ തോണിപ്പാടം മേഖല ഒറ്റപ്പെട്ട അവസ്ഥയിലാണ്. വാവുള്യാപുരം- പഴമ്പാലക്കോട് വരെ പൂർണമായും തകർന്നു കിടക്കുകയാണ്. പാലംപൊളിക്കുന്നതിന് മുൻപ് പകരം യാത്രാസൗകര്യമൊരുക്കണമെന്ന് രാഷ്ടീയപാർട്ടികളും പ്രദേശവാസികളും ആവശ്യപ്പെട്ട് സമരം നടത്തിയിരുന്നു. മഴക്കാലമായതിനാല്‍ അപകടം ഒഴിവാക്കാനായി തകർന്നു കിടക്കുന്ന വാവുള്യാപുരം- പഴമ്പാലക്കോട് പ്രധാനപാതയുടെ അറ്റകുറ്റപണികള്‍ അടിയന്തരമായി നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും 12-ാം വാർഡ് അംഗവുമായ പി. മനോജ്കുമാർ ആവശ്യപ്പെട്ടു.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.