വടക്കഞ്ചേരി : പാവം ബോർഡ്. വെള്ളത്തിന്റെ കുത്തൊഴുക്കിലും പിടിച്ചുനിന്നേ മതിയാകൂ. 692 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ച വിശദവിവര ബോർഡാണ്. ചാലില്നിന്നുംമാറ്റി ചാലിനരികെ ആളുകള്‍ കാണുന്ന സ്ഥലത്ത് ബോർഡ് സ്ഥാപിക്കാമായിരുന്നില്ലേ എന്ന് ബോർഡിന്റെ അപകടാവസ്ഥ കണ്ട് പലരും ചോദിക്കുന്നുണ്ട്. പക്ഷെ ബോർഡിലെ കണക്കുകളും തുകയുമെല്ലാം ആളുകളെ കാണിക്കാൻ പറ്റിയതല്ല എന്നാണുപറയുന്നത്. മംഗലം- ഗോവിന്ദാപുരം സംസ്ഥാനപാതയില്‍ മൂച്ചിചുവട് സ്റ്റോപ്പിനടുത്ത് റേഷൻകടക്കു സമീപം ചാലിലാണ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെതാണ് ബോർഡ്. മംഗലംപാലം മുതല്‍ വള്ളിയോടുവരെ നീർച്ചാല് പുനരുദ്ധാരണം. അഞ്ചുലക്ഷം രൂപയാണ് തുക. 2023 മേയ് 12ന് പണി തുടങ്ങി 2024 സെപ്റ്റംബർ മൂന്നിന് പ്രവൃത്തി പൂർത്തീകരിച്ചു എന്നും ഫലകത്തിലുണ്ട്. ഇതിനായി 692 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചതായും പറയുന്നു. 2,17,588 രൂപ ചെലവഴിച്ചെന്നുമാണ് കണക്ക്. ഇത്രയും തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് വെള്ളച്ചാലില്‍ എവിടെയാണ് പ്രവൃത്തി നടന്നതെന്നാണു നാട്ടുകാർക്ക് പിടികിട്ടാത്തത്. ഇത്തരംകാര്യങ്ങളില്‍ പരിശോധനകളും തിരുത്തലുകളും വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ഇത്രയേറെ പണികുറഞ്ഞ സ്ഥലത്ത് നടത്തുമ്പോള്‍ അതിന്റെ പ്രയോജനം പ്രവൃത്തി വഴിയുണ്ടാകേണ്ടേ എന്ന ന്യായമായ ചോദ്യമാണു നാട്ടുകാർ ഉന്നയിക്കുന്നത്. ഇത്തരത്തില്‍ മറ്റിടങ്ങളിലും ബോർഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നു പറയുന്നു.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.