വടക്കഞ്ചേരി : വാണിയംപാറ മേലേചുങ്കത്ത് ദേശീയ പാതയിൽ മണ്ണിടിഞ്ഞ് കൊണ്ടിരിക്കുന്നു. നിർമ്മാണം നടത്തുന്നതിനായി സർവ്വീസ് റോഡിലൂടെ വാഹനം പോകാത്തതിനാൽ ഒഴിവായത് വൻ ദുരന്തം. ഇവിടെ അടിപ്പാത വരുന്നതിനാൽ പണികൾ ചെയ്യുന്നതിനായി സർവ്വീസ് റോഡിനോട് ചേർന്ന് കോൺക്രീറ്റ് വാൾ പണിയുന്നുണ്ട്. എന്നാൽ പണികൾ സാവകാശത്തിലാണ് നടക്കുന്നത്. മംഗലം ഡാം മീഡിയ മണ്ണിടിയാൻ സാഹചര്യം ഉണ്ടെന്നു കാണിച്ചു നിരവധി തവണ വാർത്തകൾ ചെയ്തിരുന്നു. ആ വാർത്തകൾ എല്ലാം ശരി വയ്ക്കുന്ന രീതിയിൽ ആണ് ഇന്ന് ഉണ്ടായ മണ്ണിടിച്ചൽ. മണ്ണ് ഇടിച്ചലിൻ്റെ ശക്തികൂടിയാൽ ദേശീയപാതയിൽ പോകുന്ന വാഹനങ്ങൾ അടിയിൽപ്പെടാൻ സാധ്യത ഉണ്ട് . ഈ വിഷയം ചൂണ്ടികാണിച്ച് ജനങ്ങൾ കഴിഞ്ഞ വർഷം ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. മണ്ണും മരവും വീഴുന്ന സമയത്ത് സമീപത്ത് ഒരു തടി കയറ്റി വന്ന വാഹനം തകരാറായി നിക്കുന്നുണ്ടായിരുന്നു തല നാരിഴയ്ക്കാണ് അവർ രക്ഷപ്പെട്ടത്.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.