നെല്ലിയാമ്പതി : കനത്ത മഴയിലും കാറ്റിലും നെല്ലിയാമ്പതിയില്‍ കൂറ്റൻമരം റോഡിനു കുറുകെ കടപുഴകി വീണതുമൂലം ഗതാഗതം തടസപ്പെട്ടു. നാലുദിവസത്തോളം റോഡില്‍ വീണുകിടന്നമരം വൻ ഗതാഗത തടസമാണുണ്ടാക്കിയത്.സീതാർകുണ്ട് ഗ്രീൻലാൻഡ് റോഡിലാണ് പടുകൂറ്റൻ മരം വീണത്. തുടർച്ചയായി മഴ പെയ്തതുമൂലം നാലുദിവസമായിട്ടും മരം മുറിച്ചുമാറ്റാൻ കഴിഞ്ഞിരുന്നില്ല.തിങ്കളാഴ്ച വീണ മരം ഇന്നലെയാണ് പൊതുപ്രവർത്തകൻ പി.ഒ. ജോസഫിന്റെ നേതൃത്വത്തിലുള്ളവർ മുറിച്ചുമാറ്റിയത്. ഗ്രീൻഡ് ലാൻഡ് ഫാം ജീവനക്കാരായ സതീഷ്, മനോഹരൻ, മാനേജർ മാർട്ടിൻ, ടോമി എന്നിവരും ദൗത്യത്തില്‍ പങ്കാളികളായി. മഴക്കാലത്ത് നെല്ലിയാമ്പതിയില്‍ വൻമരങ്ങള് കടപുഴകിവീഴുന്ന സംഭവം സാധാരണമാണ്.ഈസമയങ്ങളിലെല്ലാം രക്ഷാദൗത്യവുമായി പി.ഒ. ജോസഫും സംഘവും നേരത്തെയും രാപകല്‍ വ്യത്യാസമില്ലാതെ രംഗത്തിറങ്ങിയിരുന്നു.

Similar News
പനംകുറ്റിയില്‍ വിളകളൊന്നും ശേഷിപ്പിക്കാതെ കാട്ടാനകളുടെ വിളയാട്ടം
തൃശൂര്‍ -പാലക്കാട് ദേശീയപാതയില്‍ പതിനഞ്ചിടത്ത് നിര്‍മാണപ്രവൃത്തികള്‍
കടുവഭീഷണി: കടപ്പാറ,കടമപ്പുഴ ഭാഗത്തു സ്ഥാപിച്ച കാമറട്രാപ്പുകള്‍ മാറ്റിസ്ഥാപിക്കും