ദേശീയ പാതയിലെ വമ്പൻ കുഴിയിൽ വാഴ നട്ട് വാണിയമ്പാറയിൽ ഒറ്റയാൾ പ്രതിഷേധം.

വടക്കഞ്ചേരി: ദേശീയപാത വാണിയമ്പാറയിൽ റോഡിലെ കുഴിയിൽ വാഴ നട്ട് ഒറ്റയാൾ പ്രതിഷേധം. വ്യാഴാഴ്ച രാവിലെ പാലക്കാട്‌ ദിശയിൽ വാണിയമ്പാറ ബസ്സ് സ്റ്റോപ്പിന് മുന്നിലാണ് ഏതാനം ദിവസങ്ങളായി കുഴി രൂപപ്പെട്ട കുഴിയിൽ വാണിയമ്പറായിലെ പൊതു പ്രവർത്തകനായ ശിവൻ വാഴ നട്ടത്.

ബുധനാഴ്ച്ച മാത്രം അഞ്ചു ബൈക്കുകൾ കുഴിയിൽ വീണ് അപകടത്തിൽ പെട്ടു. നാല് കാറുകളുടെ ടയർ പൊട്ടി. കുഴിയിൽ കമ്പി തള്ളി നിൽക്കുന്നതിനാലാണ് കാറുകളുടെ ടയർ പൊട്ടുന്നതെന്ന് ശിവൻ പറഞ്ഞു.

ദേശീയ പാതയിൽ വേഗതയിൽ വരുന്ന വാഹനങ്ങൾ തൊട്ടടുത്തെത്തുമ്പോഴാണ് കുഴി കാണുന്നത്. പെട്ടന്ന് കുഴി ഒഴിവാക്കാൻ വീട്ടിച്ചാലോ ബ്രേക്ക്‌ ചെയ്താലോ വാഹനം അപകടത്തിൽ പെടും എന്നുറപ്പാണ്. ഇതൊഴിവാക്കാനാണ് മുന്നറിയിപ്പെന്നപോലെ വാഴ നട്ടതെന്നും ഇത് കണ്ടിട്ടെങ്കിലും അധികൃതർ കണ്ണ് തുറക്കണമെന്നും ശിവനോടൊപ്പം നാട്ടുകാരും ആവശ്യപ്പെടുന്നു.