പാലക്കട് : കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ് ജില്ലാ കമ്മിററിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിലും വിവിധ മത്സര പരീക്ഷകളിലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. മണ്ണാർക്കാട് വെച്ച് നടന്ന ജില്ലാ കമ്മിറ്റി യോഗവും വിദ്യാർത്ഥികളെ ആദരിക്കലും ഐ.ജെ യു ദേശീയ വൈസ് പ്രസിഡന്റ് ബഷീർ മാടാല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി. പ്രശോഭ് അദ്ധ്യക്ഷനായി. സംസ്ഥാന കോഡിനേറ്റർ ബെന്നി വർഗ്ഗീസ് , ജില്ലാ സെക്രട്ടറി കണക്കമ്പാറ ബാബു , കെ യു ജെ നേതാക്കളായ അജിത്ത് ഷോളയൂർ , മുഹമ്മദ് സലാം , എം.കെ.ഹരിദാസ് , രാഹുൽ വാണിയമ്പാറ , അബ്ദുൾ റഹ്മാൻ , എ.കെ.സുരേന്ദ്രൻ , അമീൻ മണ്ണാർക്കാട് , ഹിലാൽ മുഹമ്മദ് പി.എം എന്നിവർ സംസാരിച്ചു.

Similar News
കാട്ടുചോല ഗതിമാറിയൊഴുകി കൃഷിയിടങ്ങളില്‍ നാശം.
മുടപ്പലൂർ-വടക്കഞ്ചേരി റോഡിൽ വാഹനാപകടം: കാർ പാടത്തിലേക്ക് മറിഞ്ഞു
ദേശീയ പാതയിലെ വമ്പൻ കുഴിയിൽ വാഴ നട്ട് വാണിയമ്പാറയിൽ ഒറ്റയാൾ പ്രതിഷേധം.