നിപ്പാ രോഗ ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

നെല്ലിയാമ്പതി: സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും, പാലക്കാട്‌ ജില്ലാ മെഡിക്കൽ ഓഫീസിന്റെയും പ്രത്യേക നിർദ്ദേശ പ്രകാരം, നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്ത്, പ്രഥമിക ആരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നിപ്പാ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.

മെഡിക്കൽ ഓഫീസർ ഡോ മനു തോമസ് ബോധവൽക്കരണ ക്ലാസ്സ്‌ ഉദ്ഘടനം ചെയ്ത് നിപ്പാ രോഗത്തെ കുറിച്ച് സംസാരിച്ചു. തുടർന്ന് ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജെ ആരോഗ്യം ജോയ്സൺ നിപ്പാ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബി അഫ്സൽ ഡെങ്കിപനിയും കൊതുക് നശികരണ പ്രവർത്തനങ്ങളെ കുറിച്ചും ബോധവൽക്കരണ ക്ലാസ്സ്‌ നൽകി.

തുടർന്ന് സ്റ്റോപ്പ്‌ ഡയെറിയ ക്യാമ്പയിനിന്റെ ഭാഗമായി ഓ അർ എസ് ഉപയോഗത്തെ കുറിച്ചും, വ്യക്തി ശുചിത്വത്തെ കുറിച്ചും പബ്ലിക് ഹെൽത്ത്‌ നേഴ്സ് എ സഹീത, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സൈനു സണ്ണി എന്നിവർ ക്ലാസ്സ്‌ നൽകി. ക്ലാസ്സിൽ നെല്ലിയാമ്പതി പഞ്ചായത്തിലെ അംഗൻവാടി ഹെൽപ്പർമാർ, ആശാ പ്രവർത്തകർ, ആശുപത്രി ജീവനക്കാർ, ആരോഗ്യ വളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു.

പ്രസ്തുത പരിപാടിയിൽ പബ്ലിക് ഹെൽത്ത്‌ നഴ്സ് സുദിന സുരേന്ദ്രൻ സ്വാഗതവും, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശരൺറാം എസ് നന്ദിയും അറിയിച്ചു.