ശബരിമല ദർശനത്തിനിടെ ചിറ്റൂർ സ്വദേശി പമ്പയിൽ കുഴഞ്ഞ് വീണ് മരിച്ചു.

ചിറ്റൂർ: ശബരിമല ദർശനത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു. ചിറ്റൂർ
വിളയോടി നാരായണൻ (68) ആണ് ശബരിമല ദർശനത്തിനിടെ പമ്പയിൽ മരിച്ചത്. ശനിയാഴ്ചയാണ് ശബരിമലയിലേക്ക് ചിറ്റുർ നിന്നും നാരായണൻ പോയത്. പമ്പയിൽ നിന്ന് പോലീസുകാരാണ് ഇന്നലെ രാവിലെ നാരായണൻ മരിച്ച വിവരം ചിറ്റൂർ വിളയോടിയിൽ വീട്ടുകാരെ ഫോണിൽ വിളിച്ച് അറിയിച്ചത്.
ഭാര്യ: രത്നാമണി.
മക്കൾ: ഗീതു, വൈശാഖ്.
സഹോദരങ്ങൾ: മണികണ്ഠൻ, കാർത്ത്യായിനി, മണി, രാധ, പരേതനായ അപ്പുക്കുട്ടൻ.