മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി കുഴിയടയ്ക്കൽ ചടങ്ങ് തുടങ്ങി.

വടക്കഞ്ചേരി: മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയില്‍ വാഹനയാത്രികരെ പേടിപ്പെടുത്തിയിരുന്ന കുഴികള്‍ വീണ്ടും മെറ്റലിട്ട് താത്കാലികമായി അടച്ചു. ഇന്നലെ ഉച്ചയോടെയാണ് കുഴിയടയ്ക്കല്‍ ചടങ്ങ് നടത്തിയത്. പാത തുടങ്ങുന്ന മംഗലംപാലം മുതല്‍ വള്ളിയോട് വരെ വരുന്ന ഒന്നര കിലോമീറ്ററിലെ ഏതാനും കുഴികളാണ് അടച്ചിട്ടുള്ളത്.

മഴതുടങ്ങി ഒന്നര മാസത്തിനുള്ളില്‍ ഇത് നാലാംതവണയാണ് കുഴിയടയ്ക്കല്‍ നടക്കുന്നത്. ഇതിന് എത്രദിവസം ആയുസുണ്ടാകും എന്നൊക്കെ കണ്ടറിയണം. എന്തായാലും രണ്ടുമൂന്നുദിവസമെങ്കിലും കുഴിയില്‍ ചാടി വാഹനത്തിന്‍റെ അടിഭാഗം തട്ടുന്നത് തത്കാലത്തേക്ക് ഒഴിവാകും എന്ന സമാധാനത്തിലാണ് വാഹനയാത്രികർ.