ആലത്തൂർ: തോണിപ്പാടം വാവുള്ളിയാപുരം കല്ലിങ്ങൽ വീട്ടിൽ പ്രദീപ്ന്റെ ഭാര്യ നേഖ (24)യെയാണ് ബന്ധുക്കൾ കഴിഞ്ഞ ദിവസം രാത്രി കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ആലത്തൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മരണത്തിൽ അസ്വാഭാവികത തോന്നിയതിനാൽ ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ആലത്തൂർ പോലീസ് ഇയാൾക്കെതിരെ കേസെടുത്തു. പ്രദീപിനെ ചോദ്യം ചെയ്ത് വരികയാണ്. കണ്ണമ്പ്ര കാരപൊറ്റ കുന്നമ്പുള്ളിയിൽ വിരമിച്ച സൈനികനായ സുബ്രഹ്മണ്യന്റെ മകളാണ് മരണപ്പെട്ട നേഖ. ഇവർക്ക് ഒരു മകളുണ്ട്. ആലത്തൂർ പോലീസ് കേസ് എടുത്തു അന്വേഷിച്ചു വരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷമേ വ്യക്തമായ വിവരം ലഭിക്കുകയുള്ളൂ എന്നും പോലീസ് പറഞ്ഞു.

Similar News
മംഗലംഡാം പൂതംകോട് പുത്തൻപുരക്കൽ ജെയിംസ് നിര്യാതനായി
ആലത്തൂരില്‍ ഒറ്റയ്ക്ക് ഷെഡില്‍ കഴിയുന്ന വയോധികയെ പീഡിപ്പിക്കാൻ ശ്രമം; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്
പൈതല കുന്നത്ത് വീട്ടിൽ പരേതനായ മാധവൻ ഭാര്യ തങ്ക അന്തരിച്ചു.