NMR ബിരിയാണി പാലക്കാടിന്റെ രുചി വൈഭവം MP രമ്യ ഹരിദാസിനെ ട്രോളി, ആലത്തൂർ MLA KD പ്രസേനൻ . ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ലോക്ഡൗണ്‍ ലംഘിച്ച് ആലത്തൂർ MP: രമ്യ ഹരിദാസും നേതാക്കളും ചന്ദ്രാനഗറിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയത് ; ലോക്കഡോൺ ലംഘിച്ച് ഹോട്ടലിൽ ശാരീരിക അകലമോ മാസ്കോ ധരിക്കാതെ. ഭക്ഷണത്തിനായി കത്തിരിക്കുന്ന ആലത്തൂർ എം പി രമ്യ ഹരിദാസ്, മുൻ എം എൽ എ വി ടി ബൽറാം, യൂത്ത് കോൺഗ്രസ് നേതാവ് റിയാസ് മുക്കോളി തുടങ്ങിയ നേതാക്കളെ ഓൺലൈൻ ഫുഡ് സർവ്വീസ് നടത്തുന്ന ഡെലിവറി ബോയ് ചോദ്യം ചെയ്യുന്ന വീഡിയോയും തുടർന്ന് ഈ വീഡിയോ എടുത്തയാളെ യൂത്ത് കോൺഗ്രസ് നേതാവ് പാളയം പ്രദീപ് കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്ന വീഡിയോയും പുറത്തു വന്നത്തോടെയാണ് ഈ പ്രശനത്തിൽ ആലത്തൂർ MLA. KD.പ്രസേനൻ NMR ബിരിയാണി പാലക്കാടിന്റെ രുചി വൈഭവം എന്ന തലക്കെട്ടോടെ ബിരിയാണിയുടെ ഫോട്ടോസഹിതം ഫേസ്ബുക്കിൽ ഷെയർ ചെയിതത്,എന്നാൽ ഭക്ഷണം പാർസൽ വാങ്ങാൻ വന്നതാാണെന്നും ഇരുന്ന് ഭക്ഷണം കഴിച്ചിട്ടില്ലെന്നും രമ്യാ ഹരിദാസും വി ടി ബൽറാമും വിശദീകരിച്ചു. ഭക്ഷണം ഓർഡർ ചെയ്ത് കാത്തുനിന്നതാണെന്നും മഴ പെയ്തതിനാലാണ് അകത്ത് കയറി ഇരുന്നതെന്നും ഇരുവരുടെയും അവകാശവാദം
NMR ബിരിയാണി പാലക്കാടിന്റെ രുചി വൈഭവം MP രമ്യ ഹരിദാസിനെ ട്രോളി, ആലത്തൂർ MLA KD പ്രസേനൻ

Similar News
വടക്കഞ്ചേരി മൃഗാശുപത്രിയിലെ വൻ തേക്കുമരം ആശുപത്രി കെട്ടിടം നശിപ്പിക്കുമെന്ന് ആശങ്ക.
വിദ്യാര്‍ത്ഥിനിയുമായുള്ള അടുപ്പം പ്രശ്നമായി; റോഡില്‍ കൂട്ടത്തല്ലുമായി വിദ്യാര്‍ത്ഥികള്‍.
നീലച്ചിത്ര നിര്‍മ്മാണത്തിന് ജയിലില്‍ കിടന്ന വിവാദ ഡോക്ടറുടെ അടുക്കല്‍ ചികിത്സക്കെത്തി കേന്ദ്ര മന്ത്രി.