മണ്ണുത്തി ആറാംകല്ലിൽ ദേശീയപാത മുറിച്ച് കടക്കുമ്പോൾ അപകടം; കാൽനട യാത്രക്കാരന് ഗുരുതര പരിക്ക്.

മണ്ണുത്തി: ദേശീയപാത 544 ൽ ആറാംകല്ലിൽ ദേശീയപാത മുറിച്ച് കടക്കുകയായിരുന്ന കാൽനട യാത്രക്കാരനെ വാഹനമിടിച്ച് ഗുരുതര പരിക്കേറ്റു. പാലക്കാട് ദിശയിലേക്ക് പോകുന്ന വാഹനമാണ് ഇടിച്ചത്. ഇടിച്ച വാഹനം നിർത്താതെ പോയി. പുറകിൽ വന്ന വാഹനത്തിൽ നിന്നും ലഭിച്ച ദൃശ്യങ്ങൾ പോലീസിന് കൈമാറി. മുളയം റോഡ് സ്വദേശിയാണ് അപകടത്തിൽപ്പെട്ടത്.