കരിങ്കയത്ത് ടാര്‍റോഡിനുചേര്‍ന്ന് വനംവകുപ്പിന്‍റെ തേക്ക് റീപ്ലാന്‍റിംഗ് ; പ്രതിഷേധവുമായി നാട്ടുകാർ

മംഗലംഡാം : ടാർ റോഡിനോടുചേർന്ന് തേക്കിൻതൈ നട്ട് വനംവകുപ്പ് വാഹനങ്ങള്‍ക്കും മറ്റു യാത്രികർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. കരിങ്കയം ഫോറസ്റ്റ് ഓഫീസിനു സമീപം ഓടംതോട് റോഡിലാണ് റീപ്ലാന്‍റിംഗിന്‍റെ ഭാഗമായി റോഡിനോടുചേർന്ന് തേക്കിൻതൈകള്‍ നടുന്നത്. മരം വളരുന്നതോടെ തേക്കിന്‍റെ കമ്പുകള്‍ റോഡിലേക്കുവളർന്ന് വാഹനയാത്ര ബുദ്ധിമുട്ടിലാക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. തടസം വരുന്ന കമ്പുകള്‍പോലും പിന്നീട് മുറിക്കാൻ വനംവകുപ്പ് അനുമതിനല്‍കാത്ത സ്ഥിതിയുണ്ടാകും. ഇതിനാല്‍ തൈ നടുമ്പോള്‍ തന്നെ റോഡില്‍ നിന്നും നിശ്ചിത ദൂരം പിറകോട്ട് മാറ്റി തേക്ക് പ്ലാന്‍റേഷൻ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.