ആലത്തൂർ കോർട്ട് റോഡിൽ മലിനജലം ഒഴുകുന്നത് റോഡിലൂടെ.

ആലത്തൂർ: ആലത്തൂരിലെ പ്രധാന റോഡിൽ അഴുക്കുചാൽ നിറഞ്ഞ് മലിനജലം പാതയിലേക്കൊഴുകുന്നു. ആലത്തൂർ കോർട്ട് റോഡിൽ പുതിയ ബസ്റ്റാൻഡിനു സമീപത്താണ് ഓടയിൽ നിന്ന് മലിനജലം പുറത്തേക്കുവരുന്നത്. സമീപത്തുള്ള ബാങ്കിലേക്കും, വ്യാപാര സ്ഥാപനങ്ങളിലേക്കും വരുന്നവർക്കും കാൽനട യാത്രക്കാർക്കും ഇതിലൂടെ മൂക്കുപൊത്തി നടക്കേണ്ട സ്ഥിതിയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ മണ്ണും മറ്റും ഓടയിലേക്ക് ഒഴുകിയെത്തി ഒഴുക്കുനിലച്ചതാണ് മാലിന്യം പുറത്തേക്കൊഴുകാൻ കാരണമായതെന്ന് വ്യാപാരികൾ പറയുന്നു.