വടക്കഞ്ചേരി : വടക്കഞ്ചേരിയില്‍ നാലുപേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ എന്ന് സ്ഥിരീകരണം. കഴിഞ്ഞ ദിവസം ആണ് വടക്കഞ്ചേരി ടൗണ്‍ പരിസരത്ത് തെരുവ് നായ ആക്രമണം നടത്തിയത്. ഈ നായ സമീപത്തെ രണ്ടു പശുക്കളെയും, മറ്റു വളർത്തു മൃഗങ്ങളെയും കടിച്ചിരുന്നു.പിന്നീട് നാട്ടുകാർ നായയെ തല്ലിക്കൊന്നു. തുർന്ന് മണ്ണുത്തി വെറ്റിനറി സർവകലാശാലയില്‍ നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. പ്രദേശത്ത് ജാഗ്രത നിർദ്ദേശം നല്‍കിയിട്ടുണ്ട്.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.