ബസ്സിൽ നിന്നും കളഞ്ഞു കിട്ടിയ സ്വർണ്ണമാല ഉടമസ്ഥന് തിരികെ നൽകി നെന്മാറ-കരിമ്പാറ സ്വദേശിയായ KSRTC ഡ്രൈവർ കെ. ചന്ദ്രൻ മാതൃകയായി.

നെമ്മാറ: യാത്രയ്ക്കിടെ ബസ്സിൽ നഷ്ടപ്പെട്ട 4 പവൻ്റെ സ്വർണ്ണമാല കണ്ടെടുത്ത് ഉടമസ്ഥന് തിരികെ നൽകി മനുഷ്യത്വത്തിന്റെ പ്രതീകമായി മാറുകയാണ് പാലക്കാട് KSRTC ഡിപ്പോയിലെ മുതിർന്ന ഡ്രൈവർ കെ. ചന്ദ്രൻ നെന്മാറ കരിമ്പാറ സ്വദേശിയാണ്.

പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ സർവീസ് നടത്തിയിരുന്ന ബസിന്റെ യാത്ര അവസാനിച്ച് ഡ്രൈവറും, കണ്ടക്ടറും ബസ്സ് പരിശോധിക്കുമ്പോഴാണ് സീറ്റിന് സമീപം ഒരു  പൊതിയിൽ സ്വർണ്ണമാല കണ്ടത്. ഉടൻ തന്നെ അവർ അത് ബസ് ഡിപ്പോയിലെ മുതിർന്ന ഉദ്യോഗസ്ഥരോട് ഏൽപ്പിച്ചു.

പിന്നാലെ നടത്തിയ അന്വേഷണത്തിലാണ്   ഒരു സ്ത്രീ ബസ്സിൽ നിന്ന് സ്വർണ്ണമാല നഷ്ടപ്പെട്ടതായി പരാതി നൽകിയിരുന്നതും
തുടർന്ന്, ആവശ്യമായ തെളിവുകൾ പരിശോധിച്ച ശേഷമാണ് സ്വർണ്ണം മലമ്പുഴ സ്വദേശിനിയായ സ്ത്രീക്ക് തിരികെ നൽകിയത്. ഈ ആത്മാർത്ഥതയും നീതി പാലനവും അഭിനന്ദനാർഹമാണെന്ന് KSRTC അധികൃതരും യാത്രക്കാരും വാക്കുകളിൽ പരാമർശിച്ചു.

സ്വന്തമായത് അല്ലാത്തതിൽ കൈവെക്കേണ്ടതില്ല എന്നതാണ് ഞങ്ങളുടെ സ്വാഭാവിക സമീപനം. ഇത് ഞാൻ എന്റെ കടമയായി കണ്ടത്, എന്നാണ് കെ. ചന്ദ്രന്റെ വാക്കുകൾ.

സാമൂഹിക മാധ്യമങ്ങളിലൂടെയും, വിവിധ മണ്ഡലങ്ങളിലൂടെയും അദ്ദേഹത്തിന്റെ ഈ ഉത്തരവാദിത്വപരമായ നീക്കത്തിന് അഭിനന്ദന പ്രവാഹമാണ് നിറയുന്നത്.