മഴ കുറഞ്ഞതോടെ മുടപ്പല്ലൂർ-മംഗലംഡാം റോഡിൽ അറ്റകുറ്റപ്പണികൾ പുനരാരംഭിച്ചു.

വണ്ടാഴി: കനത്ത മഴക്ക് പിന്നാലെ ഇടവേള കിട്ടിയതോടെ, വർഷങ്ങളായി ശോചനീയാവസ്ഥയിൽ കിടന്ന മുടപ്പല്ലൂർ-മംഗലംഡാം റോഡിന്റെ അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുനരാരംഭിച്ചു. റോഡിലെ കുഴികൾ അടച്ചു തുടങ്ങിയത് പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ്.പക്ഷേ, നിലവിൽ നടക്കുന്ന അറ്റകുറ്റപണികൾ മാത്രമല്ല, മംഗലംഡാം-മുടപ്പലൂർ പ്രധാന പാതയ്ക്ക് പൂർണ്ണമായ പുനർനിർമാണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. നിരന്തരം അപകടങ്ങൾ നടക്കുന്ന ഈ പ്രധാന റോഡിന്റെ നിലവാരത്തിൽ അധികാരികൾ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യമുയരുന്നുണ്ട്.