നരിപ്പൊറ്റ പാതയോരത്ത് അപകടഭീഷണിയായി മരം.

കുനിശ്ശേരി: നരിപ്പൊറ്റ പാതയോരത്തെ തണൽമരം അപകടാവസ്ഥയിൽ. നരിപ്പൊറ്റ ശ്രുതി ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബിന് മുന്നിലാണ് ഭീഷണിയുയർത്തുന്ന വാകമരം. ചുവട്ടിലെ മണ്ണൊഴുകിപ്പോയി വേരുകൾ പുറത്തുകാണുന്നു. ക്ലബ് കെട്ടിടത്തിന്റെ അടിത്തറയിലേക്ക് വേരുകൾ വളർന്നതും പ്രശ്‌നമായി.

മരച്ചുവട്ടിൽ പച്ചക്കറിക്കച്ചവടത്തിന് ഇരിക്കുന്നവരും വാങ്ങാനെത്തുന്നവരും സുരക്ഷിതരല്ല. വിദ്യാർഥികളും മറ്റുയാത്രക്കാരും ബസ് കാത്തുനിൽക്കുന്ന ഇടമാണിത്. മരം മുറിച്ചു മാറ്റണമെന്ന് ശ്രുതിക്ലബ് ഭാരവാഹികൾ അധികാരികൾക്ക് പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായില്ല.