വടക്കഞ്ചേരി : ടൗണിലെ തെരുവുവിളക്കുകളുടെ ഓണും ഓഫും ആവുന്ന സമയക്രമം ശരിയായില്ലെന്നത് യാത്രക്കാരെയും വ്യാപാരികളെയും ബുദ്ധിമുട്ടിലാക്കുന്നു. തിരക്കേറിയ മന്ദം ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് വൈകിട്ട് 5.25ന് ഓണാകുകയും പുലർച്ചെ 5.25ന് ഓഫാകുകയും ചെയ്യുന്നുണ്ട്. എന്നാൽ, പ്രകാശം ആവശ്യമായ സമയത്തിന് ഒരു മണിക്കൂർ മുമ്പ് തന്നെ ലൈറ്റുകൾ ഓഫാകുന്നതാണ് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നത്.അതിരാവിലെ യാത്രയ്ക്കായി ടൗണിലെത്തുന്ന വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഇരുട്ടിൽ നിൽക്കേണ്ട സാഹചര്യം നേരിടുന്നു. പ്രദേശത്തെ പത്രവിതരണ ഏജന്റുമാർ പത്രങ്ങൾ ഇറക്കി തരംതിരിക്കുന്നതും പൂവിൽപ്പനക്കാർ, പാൽവിതരണക്കാർ എന്നിവരും പുലർച്ചെ പ്രവർത്തനങ്ങൾക്കെത്തുന്നത് ടൗൺ ഇരുട്ടാകുമ്പോഴാണ്.ഓട്ടോമാറ്റിക് സമയസംവിധാനത്തിലാണ് ലൈറ്റുകളുടെ പ്രവർത്തനം, എന്നാൽ ടൈം റീസെറ്റ് ചെയ്ത് ജനങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ക്രമീകരിക്കാവുന്നതേയുള്ളു.ഇതുസംബന്ധിച്ച് പലതവണ പഞ്ചായത്തിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ബിജെപി പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഗുരു ആരോപിച്ചു. പോസ്റ്റിലെ മുഴുവൻ ലൈറ്റുകളും പ്രകാശിക്കാത്ത പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.