മുടപ്പല്ലൂർ : പാടത്ത് നിർത്തിയിട്ട ഹിറ്റാച്ചി കത്തി നശിച്ച നിലയില്‍. മുടപ്പല്ലൂർ കറാംപാടത്താണ് സംഭവം. ചിറ്റിലഞ്ചേരി കൊടിയങ്ങാട് പ്രമോദിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തിയത്. വ്യാഴാഴ്ച രാത്രി ആറുമണിക്ക് പണി കഴിഞ്ഞ് നിർത്തിയിട്ട് പോയ വാഹനം രാത്രി 11 മണിയോടെ ആണ് തീപിടിച്ച വിവരമറിയുന്നത്. പ്രദേശത്തുള്ളവർ ചേർന്ന് തീ അണച്ചു എങ്കിലും വാഹനം പൂർണമായും കത്ത് നശിച്ചു. ഷോട്ട് സർക്യൂട്ട് ആണോ മറ്റാരെങ്കിലും തീയറ്ററാണ് എന്നതും സംശയിക്കുന്നുണ്ട്. 24 ലക്ഷം രൂപയുടെ നഷ്ടം ആണ് കണക്കാക്കുന്നത്.സംഭവത്തില്‍ വടക്കഞ്ചേരി പൊലീസ് കേസെടുത്തു. പാടവരമ്പിലെ ചെളി മാറ്റാനാണ് കഴിഞ്ഞ ദിവസം ഹിറ്റാച്ചി എത്തിച്ചത്. ഇന്നലത്തെ പണി കഴിഞ്ഞ് നിർത്തിയിട്ട് പോയതായിരുന്നു ഡ്രൈവർ. ഇന്ന് രാവിലെ വീണ്ടും പണിക്കായി പാടത്തെത്തിയപ്പോഴാണ് ഹിറ്റാച്ചി കത്തി നശിച്ച നിലയില്‍ കണ്ടെത്തിയത്.


Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.