വടക്കഞ്ചേരി : വടക്കഞ്ചേരി സിപിഎം ഏരിയ സെക്രട്ടറിയായി വി. രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. നിലവിലെ ഏരിയ സെക്രട്ടറി ടി. കണ്ണൻ ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥിയായി മത്സരിക്കുന്ന സാഹചര്യത്തിലാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത്. സിപിഎം കിഴക്കഞ്ചേരി രണ്ട് ലോക്കൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിരുന്ന വി. രാധാകൃഷ്ണൻ ഇപ്പോൾ കിഴക്കഞ്ചേരി പഞ്ചായത്തിന്റെ ഉപാധ്യക്ഷനാണ്. പാർട്ടി ഭാരവാഹികൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഭാരവാഹിത്വം ഒഴിയണം എന്നതാണ് സിപിഎത്തിന്റെ ആഭ്യന്തര നിർദ്ദേശം. ഈ നിബന്ധന പ്രകാരമാണ് പുതിയ ഏരിയ സെക്രട്ടറിയായി രാധാകൃഷ്ണനെ തിരഞ്ഞെടുക്കാൻ നീങ്ങിയതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.


Similar News
മുടപ്പല്ലൂരിൽ പാടത്ത് നിർത്തിയിട്ട ഹിറ്റാച്ചി കത്തി നശിച്ചു
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.