മംഗലംഡാം : ഓടംതോട് സി.വി.എം കുന്നിന് സമീപം കടുവയുടേതെന്നു തോന്നിപ്പിക്കുന്ന കാൽപാടുകൾ കണ്ടെത്തിയതോടെ നാട്ടുകാർ ആശങ്കയിൽ. ഇന്ന് രാവിലെ പ്രദേശത്ത് പുലിയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധിക്കാൻ ഇറങ്ങിയ സ്ഥലവാസികൾക്കാണ് കാൽപാടുകൾ ശ്രദ്ധയിൽപ്പെട്ടത്.വിവരം വനവകുപ്പിനെ അറിയിച്ചിട്ടുണ്ട്.

കാൽപാടുകളുടെ വ്യക്തമായ സ്വഭാവം സ്ഥിരീകരിക്കാൻ സ്ഥലം പരിശോധിച്ച് ഫോട്ടോകളും അളവുകളും ശേഖരിക്കുമെന്ന് വനവിധഗ്ദ്ധർ അറിയിച്ചു. അതേസമയം, മൃഗങ്ങളെ പുറത്തുവിടാതെ സൂക്ഷിക്കാനും രാത്രികളിൽ ഒറ്റയ്ക്ക് യാത്ര ഒഴിവാക്കാനും പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കന്നുകാലികൾക്ക് സുരക്ഷിതമായ കെട്ടിടങ്ങൾ ഒരുക്കാനും കുട്ടികളെ ദൂരത്തേക്ക് അയക്കാതിരിക്കാനും നിർദേശമുണ്ട്.കാട്ടുമൃഗത്തെ നേരിൽ കാണുകയോ പുതിയ കാൽപാടുകൾ കണ്ടെത്തുകയോ ചെയ്താൽ ഉടൻ വനവകുപ്പിനെ അറിയിക്കണമെന്നും സ്വമേധയാ പിന്തുടരുകയോ ചിത്രീകരിക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്നും അധികൃതർ വ്യക്തമാക്കി.


Similar News
മംഗലംഡാം വലതുകര കനാലിലൂടെ ഇന്നു വെള്ളം തുറന്നുവിടും.
ആലിങ്കൽ വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയ 17-കാരൻ തിപ്പിലിക്കയം വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു
വടക്കഞ്ചേരി ബസ് സ്റ്റാൻഡ് തെരുവുനായ്ക്കളുടെ താവളമാകുന്നു